ട്വിറ്ററില്‍ ബിക്കിനി ചോദിച്ചവനോട് സൊനാക്ഷിയുടെ ചുട്ട മറുപടി

sonakshi

സെലിബ്രറ്റികള്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത് ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇത്തരത്തില്‍ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടെ മോശമായി കമന്റ് ചെയ്തവന് കണക്കിന് കൊടുത്തിരിക്കുകയാണ് സൊനാക്ഷി സിന്‍ഹ. ഇതുവരെ അമിത മേനി പ്രദര്‍ശനം നടത്തിയിട്ടില്ലാത്ത സൊനാക്ഷിയോട് എന്നാണ് ശരീരം കാണിക്കുക, ബിക്കിനി ധരിച്ച് എന്നാണ് പ്രത്യക്ഷപ്പെടുക എന്ന് ചോദിച്ച യുവാവിന് നേരെയാണ് അതേ നാണയത്തില്‍ താരം പ്രതികരിച്ചിരിക്കുന്നത്. ഈ ചോദ്യം അമ്മയോടും സഹോദരിയോടും ചോദിക്കാനാണ് സൊനാക്ഷി മറുപടി കമന്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്നീട് ക്ഷമാപണം നടത്തിയപ്പോള്‍ സൊനാക്ഷി തന്നെ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അവന് ഇപ്പോള്‍ സ്ത്രീകളുടെ മഹത്വം മനസിലായിക്കാണുമെന്നും സൊനാക്ഷി ട്വറ്ററിലൂടെ ആരാധകരോട് പറഞ്ഞു. എന്തായാലും ഈ സംഭവത്തോടെ ബോളിവുഡിലെ ഏറ്റവും തന്റേടിയായ നടിയെന്ന പേര് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് സൊനാക്ഷി.

DONT MISS
Top