പ്രമുഖ ഉറുദു കവിയും ഗസല്‍ ഗാന രചയിതാവുമായ നിദ ഫസ്‌ലി അന്തരിച്ചു

nida-fazliമുബൈ: പ്രമുഖ ഉറുദു കവിയും ഗസല്‍ ഗാന രചയിതാവുമായ നിദ ഫസ്‌ലി  (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ഒരു കാശ്മീരി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഗ്വാളിയോറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിതാവ് ഒരു ഉറുദു കവിയായിരുന്നു. വിഭജനത്തിന് ശേഷം കുടുംബം പാക്കിസ്താനിലേക്ക് പോയെങ്കിലും ഫസ്‌ലി ഇന്ത്യയില്‍ത്തന്നെ ഉറച്ചു നിന്നു.

ഗസല്‍ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം സംഗീത ലോകത്ത് ചുവടുറപ്പിക്കുന്നത്. ഇന്നും ഫസ്‌ലിയുടെ ഗസല്‍ ഗാനങ്ങള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗുമായിച്ചേര്‍ന്ന് 1994ല്‍ പുറത്തിറക്കിയ ഇന്‍സൈറ്റ് എന്ന ഗസല്‍ ആല്‍ബം ഏറെ ശദ്ധിക്കപ്പെട്ടിരുന്നു. കഭി കിസി കോ മുകമില്‍ ജഹാന മില്‍താ (അഹിസ്ത അഹിസ്ത), ആഭിജാ..ആഭിജ (സുര്‍), തു ഇസ് തരാ സെ മേരി സിന്ദഗി മേം (ആപ് തോ ഐസെ ന തെ), ഹോഷ് വാലോം കോ കഭര്‍ ക്യാ (സര്‍ഫറോഷ്) എന്നിവയാണ് നിദ ഫസ്‌ലിയുടെ പ്രധാന ഗാനങ്ങള്‍. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കൂടിയാണ് പ്രാദേശിക പ്രയോഗങ്ങള്‍  ഗസലിലും  സംഗീതത്തിലും കൂട്ടിച്ചേര്‍ത്ത് ഗാനരചന രംഗത്ത് സജീവമായിരുന്ന നിദ ഫസ്‌ലി

DONT MISS
Top