വന്‍ ഗര്‍ത്തത്തിലേക്ക് വീണ കാറില്‍ നിന്നും മൂന്നംഗ കുടുംബത്തെ അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

sinkhole-accident1

ട്രുജിലോ: യാത്രയ്ക്കിടയില്‍ വന്‍ഗര്‍ത്തത്തിലേക്ക് വീണ കാറില്‍ നിന്നും മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി. രക്ഷപെട്ടവരില്‍ രണ്ടു വയസ്സുകാരിയായ കുട്ടിയുമുണ്ടായിരുന്നു. വടക്കന്‍ പെറുവിലെ ട്രുജിലോയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 അടിയോളം ആഴമുള്ള മാലിന്യക്കുഴിയിലേക്കാണ് കാര്‍ വീണത്‌. കനത്ത മഴയെത്തുടര്‍ന്നാണ്‌ ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് അനുമാനം. എഡ്ഗാര്‍ ഓര്‍ലന്‍ഡ ബര്‍ടോലാ സില്‍വയും മരിസോള്‍ മെഴ്‌സിഡെസ് ഗട്ടിറെസ് സിക്കയും ഇവരുടെ രണ്ടുവയസ്സുകാരിയായ മകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് സാഹസികമായി കുടുംബാംഗങ്ങളെ ഓരോരുത്തരെയും പുറത്തെടുത്തത്.

ഒരു കയര്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറന്നുപിടിച്ച് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് ഓരോരുത്തരേയുമായി പുറത്തെടുക്കുകയായിരുന്നു. കാര്യമായി പരുക്കൊന്നും പറ്റാതെ എല്ലാരും പുറത്തെത്തിയതിന്  പിന്നാലെ കാര്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.

Family-rescued-after-sinkhole-swallows-car sinkhole-swallows-car
DONT MISS