പത്തൊമ്പത്കാരിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

arrestമംഗളൂരു: പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹരിചന്ദ്ര റാവു(56) എന്ന അപ്പു ഭട്ടയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ പ്രശസ്തമായ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പൂജാരിയാണ് ഈയാള്‍.

തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ അപ്പു ഭട്ട ഒരുവര്‍ഷത്തോളം പീഡിപ്പിച്ചിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി പെണ്‍കുട്ടിയെ ഈയാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന്റെ കഥ പുറത്തു വരുന്നത്. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസെത്തി അപ്പു ഭട്ടയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഈയാള്‍.

DONT MISS
Top