ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു

child-abuse

ഗുഡ്ഗാവ്: ദില്ലിയില്‍ ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകനും സ്‌കൂള്‍ ഡയറക്ടറുമായ രാം ഗോപാലാണ് അറസ്റ്റിലായത്. സ്‌കൂള്‍ ഓഫീസ് മുറിയില്‍വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ പിന്‍മാറി. എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസം സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡനശ്രമം കുട്ടി പുറത്തുപറഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് രാം ഗോപാലിനെ അറസ്റ്റ് ചെയ്തു. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ രാം ഗോപാല്.

DONT MISS
Top