കുടിവെള്ളത്തിനായി ഷോലെ സ്‌റ്റൈലില്‍ സമരം ചെയ്ത് മരത്‌വാഡ ഗ്രാമം

SHOLEYമുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചിത്രമാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ. ഈ ചിത്രത്തെ അനുകരിക്കുകയാണ് മുംബൈയിലെ ഗ്രാമവാസികള്‍. ധര്‍മ്മേന്ദ്രയുടെയും അമിതാഭ് ബച്ചന്റെയും കരിയറിലെ വഴിത്തിരിവായ ഈ ചിത്രത്തിലെ ഒരു സീനിനെ അനുകരിച്ച് കുടിവെള്ളത്തിനായി സമരം  ചെയ്യുകയാണ് ഇവിടുത്തെ നാട്ടുകാര്‍.

ചിത്രത്തില്‍ ധര്‍മ്മേന്ദ്രയുടെ കഥാപാത്രം ടാങ്കിന് മുകളില്‍ കയറിയതു പോലെ ജയ്ക്‌വാഡി ഡാം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സമരം ചെയ്യുകയാണിവിടെ. വേനല്‍ മാസങ്ങളില്‍ കടുത്ത ജലക്ഷാമമാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ നേരിടുന്നത്. പ്രത്യേകിച്ച് മരുത്‌വാഡയില്‍ ജലക്ഷാമം അതിരൂക്ഷമാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

DONT MISS
Top