ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ അധികൃതര്‍ നിര്‍ജ്ജീവമാക്കി

tweet

ഇസ്‌ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൈകാര്യം ചെയ്ത ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അധികൃതര്‍ നിര്‍ജ്ജീവമാക്കി. തീവ്രവാദത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ട്വിറ്ററും പങ്കാളികളാകുന്നു എന്ന് അധികൃതര്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ തീവ്രവാദ ഗ്രൂപ്പൂകള്‍ നടത്തുന്ന ഇടപെടല്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിച്ചു കഴിഞ്ഞതാണ്. ഐഎസ് പോലുള്ള സംഘടനകള്‍ അവരുടെ സന്ദേശങ്ങളും ദൃശ്യങ്ങളും വ്യാപിപ്പിക്കുന്നത് ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയ യുവാക്കളില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തെ ഫലപ്രദമായി ഇത്തരത്തത്തിലുള്ള സംഘടനകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

ഭീകരവാദ ഗ്രൂപ്പുകള്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ആശയവിനിമയത്തിനായി ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നിരവധി ബഹുരാഷ്ട്ര കമ്പനികളും അവരുടെ ജീവനക്കാരില്‍ പലരും ഇത്തരത്തില്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതായി ട്വിറ്റര്‍ അധികൃതരെ അറിയിച്ചിരുന്നു. കൂടുതല്‍ പരാതികള്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സൗഹൃദക്കൂട്ടായ്മകള്‍ ഉണ്ടാക്കാനായി രൂപപ്പെട്ട ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ തെറ്റായ രീതിയിലേക്ക് മാറുന്നത് അപലപനീയമാണെനന്ന് അധികൃതര്‍ പറഞ്ഞു.

DONT MISS
Top