ഗുജറാത്തില്‍ ബസ് പുഴയിലേക്കു മറിഞ്ഞ് 37 മരണം

bus-accidentഅഹമ്മദാബാദ്:ഗുജറാത്തില്‍ ബസ് പുഴയിലേക്കു മറിഞ്ഞ് 37 പേര്‍ മരിച്ചു. ഗുജറാത്തിലെ നവസാരി ജില്ലയിലെ പൂര്‍ണ്ണ നദിയിലേക്കാണ് ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞത്.

37 മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.മുപ്പതോളം പേര്‍ക്ക് പരുക്കുകളേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നക്കോമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ലവസാരിയില്‍ നിന്നും ഉക്കൈയിലേക്കു പോകുന്ന ബസ്സാണ് പഅപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസ്സില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നു വ്യക്തമാല്ല. എന്നാല്‍ ബസ് നിറയെ യാത്രക്കാരുമായാണ് സഞ്ചരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

DONT MISS
Top