സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ?; തൃശൂര്‍ വിജിലന്‍സ് കോടതി

saritha-1

തൃശൂര്‍: സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം വീണ്ടും. രണ്ട് വര്‍ഷമായി കേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സരിതയുടെ മൊഴികള്‍ കളളമെങ്കില്‍ ഇക്കാലയളവില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ജഡ്ജി ചോദിച്ചു. ഇങ്ങനെയെങ്കില്‍ സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ?

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനു പോലും തടുക്കാനാകില്ല എന്നാണ് ചൊല്ല്. എന്നാ ശിവന് തൃക്കണ്ണ് തുറക്കാമല്ലോ. നിയമത്തിന്റെ അകത്തു നിന്നാണ് പോരാടേണ്ടത്. പുറത്ത് പോയി പോരാടി യുദ്ധം ചെയ്താല്‍ നിയമം ഭയന്ന് ഓടില്ല.

സരിതക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഇ പി ജയരാജന്‍, പി ഡി ജോസഫ്, സരിത എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു കോടതി പരാമര്‍ശം. പരാതി കോടതി ഫയല്‍ സ്വീകരിച്ചു. കേസില്‍ ഈ മാസം എട്ടിന് പ്രാഥമികവാദം കേള്‍ക്കും.

DONT MISS
Top