ഇനി 100ല് ഒതുങ്ങില്ല; വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗത്വപരിമിതി ഉയര്ത്തി

whatsapp_group_limit_256

ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വാട്‌സ്ആപ്പ്. ഒരു ഗ്രൂപ്പില്‍ പരമാവധി 100 പേരെന്ന അംഗത്വപരിമിതി 256 ആക്കി വര്‍ധിപ്പിച്ചു എന്ന വാര്‍ത്തയാണ് വാട്‌സ്ആപ്പ് പുറത്ത് വിട്ടത്. നേരത്തെ പരമാവധി 100 പേര്‍ക്കാണ് ഒരു ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത്. ആ പരിമിധിയാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ എടുത്ത്കളയുന്നത്. ആദ്യം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ 50 മെമ്പര്‍മാര്‍ എന്നായിരുന്നു പരിധി. പിന്നീട് 2014ല്‍ 100 ആക്കി ഉയര്‍ത്തിയിരുന്നു.

whatsapp-group-256

പുതിയ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ പുതിയ ഫീച്ചേഴ്‌സുകള് അവതരിപ്പിക്കാനും വാട്ട്‌സ് ആപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയ വേര്‍ഷന്‍ പ്ലേ സ്റ്റോറില്‍ നിന്നോ അതിനു സാധിക്കാത്തവര്‍ക്ക് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ നിന്നോ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. നിലവില്‍ ആന്ഡ്രോയിഡിനും ഐഓഎസിലും മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. വിന്ഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്ഫോമുകളിലും ഉടന് തന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.

DONT MISS
Top