അതിരപ്പള്ളി വീണ്ടും ചര്‍ച്ചകളിലേക്ക്: പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐയും പരിസ്ഥിതിവാദികളും

athirappalli

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായഭിന്നത ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കണമെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ നേതാക്കള്‍ രംഗത്തെത്തി. ഊര്‍ജ്ജരംഗത്ത് ബദല്‍ മാതൃകകളുള്ളപ്പോള്‍ ചിലവേറിയ വൈദ്യുതപദ്ധതി എന്തിനാണെന്നാണ് സിപിഐ നേതാക്കളുന്നയിക്കുന്ന ചോദ്യം. പരിസ്ഥിതിരംഗത്തെ വിദഗ്ധരും പിണറായിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വാക്കുകളെ തള്ളുകയാണ് സിപിഐ. ചെറുകിട ജലസേചനപദ്ധതികളെയും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളേയും പ്രോത്സാഹിപ്പിച്ചും നിലവിലെ പദ്ധതികളില്‍ ഉല്പാദനം കൂട്ടിയുമുള്ള സാധ്യതകളുള്ളപ്പോള്‍ അതിരപ്പിള്ളി എന്തിന് മുറുകെപ്പിടിക്കുന്നു എന്നാണ് സിപിഐ നേതാക്കളുടെ ചോദ്യം. ജനവികാരം മനസിലാക്കാതെയാണ് പിണറായിയുടെ പ്രതികരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.വിഎസ് വിജയന്‍ പറഞ്ഞു. ഗുരുതരമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതും ഏറെ ചിലവേറിയതുമായ പദ്ധതിക്കെതിരെ വലിയ പ്രതിഷേധം തദ്ദേശവാസികളുയര്‍ത്തുമ്പോഴാണ് ഈ വിധത്തിലുള്ള പ്രസ്താവന. പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ എതിര്‍പ്പുകളുയര്‍ന്നതോടെ ഒരിടവേളക്ക് ശേഷം അതിരപ്പിള്ളി വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ്.

DONT MISS
Top