യൂറോപ്പിലേയ്ക്ക് അഭയാര്‍ത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹം;നിലപാടില്‍ അയവുവരുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

refugee

യൂറോപ്പ്: രാജ്യാതിര്‍ത്തികള്‍ അടച്ച് ജര്‍മ്മനി ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അഭയം തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇറാഖില്‍ നിന്നും മറ്റുമായി 3000 ല്‍ അധികം അഭയാര്‍ത്ഥികളാണ് മാസിഡോണിയയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ കനിവും കാത്തുകഴിയുന്നത്.

700 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്യാമ്പുകളില്‍ കനത്ത മഞ്ഞില്‍ ഭക്ഷണം പോലുമില്ലാതെ കഴിയുന്നത് 3000 ത്തോളം പേര്‍ തിങ്ങിക്കഴിയുന്നത്.അതിനിടെ അഭയാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രത്യേക ക്യാമ്പുകള്‍ തുടങ്ങാനുള്ള നീക്കം ഗ്രീക്ക് സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ യൂറോപ്പ്യന്‍ പൗരന്‍മാര്ക്കിടയില്‍ തന്നെ രണ്ടഭിപ്രായമാണ് നിലനില്‍ക്കുന്നത് .ഇത് കുടിയേറി വരുന്നവര്‍ക്ക് അനുകൂലമായി ഒരു തീരുമാനമെടുക്കുന്നതില്‍ നിന്നും ഗവണ്‍മെന്റുകളെ പിന്‍തിരിപ്പിക്കുന്നുണ്ട്.

DONT MISS
Top