പ്ലാസ്റ്റിക് കവര്‍ അര്‍ജന്റീനിയന്‍ ജേഴ്‌സിയാക്കിയ ഒരു കുഞ്ഞു മെസ്സി ആരാധകന്‍ (വീഡിയോ)

murtazകാബൂള്‍: നീലയും വെള്ളയും വരകളും ഒപ്പം പ്രിയതാരം ലയണല്‍ മെസ്സിയുടെ ചിത്രവുമുള്ള പ്ലാസ്റ്റിക് ജേഴ്‌സി അണിഞ്ഞ് പുല്‍മൈതാനത്ത് പന്തുതട്ടുന്ന കുട്ടിയുടെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍. പ്രിയതാരത്തിന്റെ ജേഴ്‌സി ലഭിക്കാത്തതിനാല്‍ നീലയും വെള്ളയും നിറങ്ങളില്‍ വീട്ടില്‍ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവര്‍ ജേഴ്‌സി രൂപത്തിലാക്കി മെസ്സിയുടെ ചിത്രവും പതിപ്പിച്ചാണ് ഈ കുഞ്ഞുതാരം ഗ്രൗണ്ടിലിറങ്ങിയത്. ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണ മേഖലയിലെ മുര്‍താസ അഹ്മാദിയെന്ന അഞ്ചു വയസ്സുകാരനാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്.
murtaz-3രണ്ടാഴ്ചയ്ക്കു മുന്‍പ് സഹോദരന്‍ ഹുമയൂണ്‍ മുര്‍താസയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിടാന്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ഈ അഞ്ചു വയസ്സുകാരന്‍ അറിഞ്ഞിട്ടുണ്ടാവില്ല ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ഒരു ഫെയ്‌സ്ബുക്ക് താരമായിമാറുമെന്ന്. മെസ്സിയുടെ പ്ലാസ്റ്റിക് ജേഴ്‌സിയണിഞ്ഞ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് കണ്ട് നൂറുകണക്കിനാള്‍ക്കാരാണ് കുഞ്ഞുതാരത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. എല്ലാവരും മുര്‍താസയ്ക്ക്‌ ജേഴ്‌സി വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഇതുവരെ ആയിരക്കണക്കിന് ജേഴ്‌സി ഓഫറുകളാണ് മുര്‍താസയ്ക്ക്‌ ലഭിച്ചിരിക്കുന്നത്. murtaz2മകന് ജേഴ്‌സി വാങ്ങിക്കൊടുക്കാനുള്ള കഴിവ് തനിക്കില്ലെന്നും മകന്‍ ഇപ്പോള്‍ കളിക്കുന്നതു പോലും വളരെ മോശം അവസ്ഥയിലുള്ള ഒരു തകര്‍ന്ന പന്ത് ഉപയോഗിച്ചാണെന്ന് മുര്‍താസിന്റെ പിതാവ് പറഞ്ഞു. നീലയും വെള്ളയും ചേര്‍ന്ന നിറങ്ങളിലുള്ള പ്ലാസ്റ്റിക് കവറില്‍ മെ്സ്സിയുടെ ചിത്രം പതിപ്പിച്ച് മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് മെസ്സിയെന്ന് എഴുതിക്കൊടുത്ത് മുര്‍താസിനെ മൈതാനത്തേക്കിറക്കിയത് സഹോദരന്‍ ഹുമയൂണാണ്.murtaz-4എനിക്ക് മെസ്സിയെ വലിയ ഇഷ്ടമാണ്, ഞങ്ങള്‍ക്ക് കളിക്കാന്‍ നല്ല മൈതാനമോ പന്തുകളോ ഇവിടെയില്ല, മെസ്സിയുടെ കളികള്‍ കാണാനും ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുമുള്ളൂ എന്നാലും വലുതാകുമ്പോള്‍ എനിക്കു മെസ്സിയെപ്പോലെയാവണമെന്നയാരുന്നു മുര്‍താസിനെ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കുഞ്ഞുതാരത്തിന്റെ പ്രതികരണം. പറ്റുമെങ്കില്‍ ഒരു തവണയെങ്കിലും മെസ്സിയെ നേരിട്ടു കാണണമെന്നും മുര്‍താസ് നാണം കുണുങ്ങിക്കൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

DONT MISS