ലാഭിക്കുന്ന പണത്തിന് സിനിമ, ടൂറ്, ബിരിയാണി… ഇന്ധനവിലക്കുറവിനെ പൊളിച്ചടുക്കി സമൂഹമാധ്യമങ്ങള്‍

12654562_1041203322568830_7536972034720744505_n

പെട്രോള്‍ ഡീസല്‍ വില കുറച്ചത് പൊതുവെ ആഘോഷപൂര്‍വമാണ് നവമാധ്യമങ്ങള്‍ സ്വീകരിക്കുക. പക്ഷേ തിങ്കളാഴ്ച വില കുറച്ചപ്പോള്‍, പരിഹാസപാത്രമാകുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍, ഇതിന് കാരണം കുറഞ്ഞ വിലയുടെ അളവ് തന്നെയായിരുന്നു. പെട്രോള്‍ വില ലീറ്ററിന് നാലു പൈസയും ഡീസല്‍ വില മൂന്നു പൈസയുമാണ് കുറച്ചത്. 25 പൈസ പോലും നിലവിലില്ലാത്ത നാട്ടില്‍ മൂന്നുപൈസയും നാലുപൈസയും കുറയ്ക്കുന്ന അശാസ്ത്രീയ നിലപാടിനെതിരെയാണ് നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായത്. 12647106_1040678685954627_6448624831899668374_n

12670585_1041160575906438_3829930329624254634_n

ഫെയ്‌സ്ബുക്ക് പേജുകളായ ട്രോള്‍ മലയാളവും ഐസിയുവുമെല്ലാം ശക്തമായ പരിഹാസവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.ആഗോള ഇന്ധനവില നാലിലൊന്നായി കുറയുമ്പോളും, ഇന്ത്യയിലെ വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനെതിരെ കുറേക്കാലമായി നവമാധ്യമങ്ങളില്‍ വ്യാപക പ്രതികരണങ്ങള്‍ നടന്നുവരികയായിരുന്നു.

12642795_995919393835848_3193558311713866_n 12642757_995913377169783_9045856184981294210_n

പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നരേന്ദ്രമോദി നടത്തിയ ട്വീറ്റുകള്‍ ഉള്‍പ്പെടെ പ്രയോഗിച്ചാണ് ആക്രമണം തുടരുന്നത്.ഇതിനിടെയാണ് ഇന്ധനവിലയിലെ കുറവ് വീണ്ടും ചര്‍ച്ചയായത്. തിങ്കളാഴ്ച വര്‍ധിപ്പിച്ചതുള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം അഞ്ച് തവണ സര്‍ക്കാര്‍ ഇറക്കുമതിതീരുവ വര്‍ധിപ്പിച്ചിരുന്നു.

CFDcCRLWAAE-yD0 12645265_10201266164293198_2777303515460087342_n
DONT MISS
Top