കൊടുങ്കാറ്റിന്റെ ശക്തിയില് വെള്ളച്ചാട്ടം പുറകോട്ട് ഒഴുകുന്നു- വീഡിയോ

video

സ്‌കോട്‌ലന്‍ഡ് : കൊടുങ്കാറ്റിന്റെ ശക്തിയില്‍ വെള്ളച്ചാട്ടം പുറകോട്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ യൂടൂബില്‍ വൈറലാകുന്നു. ഹെന്‍ട്രി കൊടുങ്കാറ്റില്‍ സ്‌കോട്‌ലന്‍ഡിലെ മുള്‍ ദ്വീപിലെ ഐല്‍ വെള്ളച്ചാട്ടമാണ് പുറകോട്ട് ഒഴുകുന്നത്. ഹെന്‍ട്രി കൊടുങ്കാറ്റ് തിങ്കളാഴ്ചയാണ് യൂറോപ്പ് തീരങ്ങളില്‍ ആഞ്ഞടിച്ചത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഹെന്‍ട്രി കൊടുങ്കാറ്റായി മാറിയത്. കൊടുങ്കാറ്റിനെത്തുടര്‍ന്ന് സ്‌കോട്‌ലന്‍ഡില്‍ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. നിരവധി മരങ്ങള്‍ കടപുഴകുകയും ഗതാഗതം താറുമാറാകുകയും ആയിരക്കണക്കിന് വീടുകളിലെ വൈദ്യുത ബന്ധം നഷ്ടപ്പെടുകയും ചെയ്തു. വെള്ളച്ചാട്ടം പുറകോട്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ധാരാളം പേര്‍ കണ്ടുകഴിഞ്ഞു.

DONT MISS