നികുതി വെട്ടിപ്പില്‍ നെയ്മറിനെതിരെ അന്വേഷണം

Untitled-1

ബ്രസില്‍: ബ്രസിലിയന്‍ ഫുഡ്‌ബോള്‍ താരം നെയ്മര്‍ക്കെതിരെ നികുതിക്കേസില്‍ അന്വേഷണം. ഇദ്ദേഹത്തിന്റെ പേരില്‍ നാല് നികുതിയാരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിട്ടുള്ളത്. 2013ല്‍ ബാഴ്‌സലോണയിലേക്ക് നെയ്മര്‍ കരാര്‍ ചെയുന്നതിന് മുന്നേയാണ് തട്ടിപ്പ് നടന്നത് എന്ന് കേസില്‍ പറയുന്നു.

ഏതാണ്ട് 2006 മുതലുള്ള ഏഴ് വര്‍ഷക്കാലം ഇതില്‍പ്പെടുമെന്ന് ബ്രസില്‍ ടീം ഒഫീഷ്യല്‍സ് പറഞ്ഞു. ചൊവ്വാഴ്ച്ച സ്‌പെയിനില്‍ വച്ച് കോടതി നെയ്മറിന്റെ വാദം കേട്ടിരുന്നു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നും നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നെയ്മര്‍ പ്രസ്താവിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കോടതി അദ്ദേഹത്തിന്റെ വാദം പരിശോധിച്ചു. നെയ്മറിന്റെ പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ്, ബാര്‍സിലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമ്യൂ മുന്‍ഗാമി സാന്‍ഡ്രോ റോസല്‍ എന്നിവര്‍ക്കെതിരെയും ബ്രസിലിയന്‍ പ്രോസിക്യൂഷന്‍ നികുതിക്കേസില്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ദേശിയ ടീമിലും ബാഴ്‌സലോണയിലും മികച്ച പ്രകടനം നടത്തി മുന്നേറുന്ന നെയ്മര്‍ തന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്.

DONT MISS
Top