ഡിങ്കമത പ്രചാരകനായ ആദ്യ ഐഎഎസുകാരന്‍: ഡിങ്കോയിസ്റ്റുകള്‍ക്ക് ആവേശമായി കളക്ടര്‍ ബ്രോയും

dinkamatham

ഡിങ്കോയിസം,അഥവാ ഡിങ്കമതം. കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന വിഷയങ്ങളിലൊന്നായി ഇതിനകം തന്നെ ഡിങ്കമതം മാറിയിട്ടുണ്ട്. ഡിങ്കമതത്തിനുവേണ്ടി ശക്തമായി രംഗത്തെത്തിയവരില്‍, സ്വന്തം കളക്ടര്‍ ബ്രോയുമുണ്ടെന്ന ആവേശത്തിലാണ് ഇപ്പോള്‍ ഡിങ്കോയിസ്റ്റുകള്‍. കളക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ആവേശം കൊണ്ട് നൂറുകണക്കിന് പേരാണ് ദിനംപ്രതി ഡിങ്കമതത്തിലേക്ക് എത്തുന്നതെന്നാണ് വിവരം.

No worldly cause or a vice has ever caused such death or destruction in this world as has been caused in the name of…

Posted by Prasanth Nair on Sunday, 15 November 2015

കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ രണ്ടര മാസം മുന്‍പ് തന്നെ ഡിങ്കമത മുദാരാവാക്യങ്ങള് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഡിങ്കമതത്തിന്റെ വിവിധ പ്രചരണപോസ്റ്റുകളും കളക്ടര്‍ ബ്രോ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ സിനിമാതാരം ദിലീപിനോട് ഡിങ്കോയിസം പഠിച്ചുവരാന്‍ പറയുന്ന പോസ്റ്റും പ്രശാന്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. “പൊതുസ്ഥലത്ത് ചപ്പുചവറുകള്‍ വലിച്ചെറിയുന്നവന്റെ സ്ഥാനം നരകത്തിലെ കപ്പ വാട്ടുന്ന ചെമ്പിന് കീഴില്‍ വിറകിന് പകരമത്രേ- ബാലമംഗളം 15 : 24” തുടങ്ങിയ ഡിങ്കമതവചനങ്ങളും കളക്ടര്‍ ബ്രോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സാമ്പ്രദായിക മതവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ട്രോള്‍ മതമായ ഡിങ്കമതം നവമാധ്യമങ്ങളില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top