വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം നൂറുകോടി ; ദിനംപ്രതി കൈമാറുന്നത് 4200കോടി മെസ്സേജുകള്‍

whatsapp

വാട്സ്ആപ്പിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 100 കോടി ആയതായി വാട്സ്ആപ്പ് റിപ്പോര്‍ട്ടുകള്‍. 4200 കോടി മെസ്സേജുകളാണ് ഓരോ ദിവസവും വാട്സ്ആപ്പ് വഴി അയക്കുന്നത്. 160കോടി ഫോട്ടോയും 2500 ലക്ഷത്തോളം വീഡിയോയുമാണ് ദിനംപ്രതി വാട്സ്ആപ്പിലൂടെ കൈമാറുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് 7 വര്‍ഷമെന്ന വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വാട്സ്ആപ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ കണക്കുകള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും വാട്‌സ്ആപ്പ് സിഇഒ ജാന്‍ കോവും ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

വാട്‌സ്ആപ്പ് വഴി ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ അയക്കുന്നതും ഏറ്റവും കൂടുതല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ളതും ഇന്ത്യയിലാണെന്നാണ് വാട്‌സ്ആപ്പ് അറിയിക്കുന്നത്.57 എഞ്ചിനയര്‍മാരാണ് വാട്‌സ്ആപ്പിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്.

വാട്‌സ്ആപ്പിനെ ഇത്രയും ആളുകളിലെത്തിച്ചവര്‍ക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ നന്ദി പറഞ്ഞു. വാട്‌സ്ആപ്പിന്റെ വാര്‍ഷിക ഫീസ് ഒഴിവാക്കി വാട്‌സ്ആപ്പ് പൂര്‍ണ്ണമായും സൗജന്യമാക്കിയതായും സുക്കര്‍ബര്‍ഗ് അറിയിച്ചു.

One billion people now use WhatsApp. Congrats to Jan, Brian and everyone who helped reach this milestone! WhatsApp’s…

Posted by Mark Zuckerberg on Monday, 1 February 2016

DONT MISS
Top