പ്രേമം ടീമിനെ അഭിനന്ദിച്ച് ഇളയദളപതി വിജയ്

vijay-nivin-pauly

പ്രേമം ടീമിനെ അഭിനന്ദിച്ച് തമിഴ് നടന്‍ വിജയ്. നടന്‍ നിവിന്‍ പോളിയെ ചെന്നൈയിലെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അഭിനന്ദനം അറിയിച്ചത്.

വളരെ യാദൃശ്ചികമായാണ് വിജയ്‌യുടെ ചെന്നൈയിലെ ഓഫീസിലേക്ക് നിവിന്‍ പോളിയെ ക്ഷണിക്കുന്നത്. പ്രേമം സിനിമ തനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടതായി വിജയ് അഭിപ്രായപ്പെട്ടു.ചിത്രത്തിന് പിന്നിലെ പ്രയത്നത്തെ കുറിച്ചും താരം വാചാലനായി. ചെന്നൈയിലെ തീയറ്ററില്‍ പ്രേമം ഏകദേശം 230-ഓളം ദിവസത്തോളം ഓടിയിരുന്നു.

മലയാളത്തില്‍ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവും തമിഴില്‍ വിജയ് നായകനായ തെറിയും റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടേയും കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

It totally took me by surprise when I got an invite from Vijay Sir to his office. He had loved 'Premam' and sincerely…

Posted by Nivin Pauly on Monday, 1 February 2016

DONT MISS
Top