താന്‍ അസഭ്യം പറഞ്ഞുവെന്ന പ്രചരണം തെറ്റെന്ന് ടിപി ശ്രീനിവാസന്‍ ;എസ്എഫ്ഐക്കാര്‍ നടത്തുന്നത് നുണപ്രചാരണം

tp shreenivaasan

എസ് എഫ് ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചത് താന്‍ അസഭ്യം പറഞ്ഞിട്ടെന്ന പ്രചാരണം തളളി ടിപി ശ്രീനിവാസന്‍. പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കും വിധം അസഭ്യപ്രയോഗം നടത്തിയെന്ന പ്രസ്താവന തെറ്റാണെന്നും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തന്നെ അക്രമിക്കുന്നതിന് മുന്‍പും ശേഷവും വളരെ സൗമ്യമായാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. ഞാന്‍ പറഞ്ഞുവെന്ന് പറയപ്പെടുന്ന വാക്കുകള്‍ എന്റെ നിഘണ്ടുവില്‍പോലും ഇല്ലാത്തതാണ്. ഇക്കാര്യങ്ങളെല്ലാം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ശ്രീനിവാസന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

I am distressed to see that a disinformation campaign is being mounted to suggest that I used abusive words against the…

Posted by Thettalil Sreenivasan on Sunday, 31 January 2016

DONT MISS
Top