ആം ആദ്മി കാന്റീനുകള്‍ ഒരുങ്ങുന്നു; ആദ്യ ഘട്ടത്തില്‍ രാജ്യ തലസ്ഥാനത്ത് ഔട്ട്‌ലെറ്റ് ആരംഭിക്കും

aap

ദില്ലി: കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്ന കാന്റീനുകള്‍ ദില്ലിയില്‍ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ അമ്മ മോഡല്‍ കാന്റീനാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്നത്.

ആറുമാസത്തോളമായി കാന്റീന്‍ ആരംഭിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ദില്ലി ഡിഡിസി ചെയര്‍മാന്‍ ആഷിഷ് ഖേതാന്‍ ആണ് ആം ആദ്മി സര്‍ക്കറിന് അമ്മ മോഡല്‍ കാന്റീനിന്റ ആശയം നല്‍കിയത്. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങളായിട്ടും നടപടി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ പദ്ധതി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരംഭിക്കാനായിരുന്നില്ല. ഏറ്റവും കുറഞ്ഞവിലക്ക് ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയാണ് ആം ആദ്മി കാന്റീനുകളുടെ ലക്ഷ്യം.

DONT MISS
Top