കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന വേട്ടയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

vettah

കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം വേട്ടയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഹരിനാരായണന്‍ ബി.കെയും മനു മഞ്ജിത്തുമാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലറായ വേട്ടയില്‍ ഇന്ദ്രജിത്ത്, സന്ധ്യ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, കോട്ടയം നസീര്‍, ഡോ.റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍.എസും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS