അരുണാചല്‍പ്രദേശ് രാഷ്ട്രപതി ഭരണം: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിയായില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Shathrugnan-sinha

ദില്ലി: ഭരണപ്രതിസന്ധികളെ തുടര്‍ന്ന് അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തത് ശരിയായില്ലെന്നുള്ള വിമര്‍ശനമാണ് ശത്രുഘ്‌നന്‍സിന്‍ഹ ഉന്നയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ നയിക്കാന്‍ കഴിവുള്ളയാളാണ് പ്രധാനമന്ത്രിയെന്നും എന്നാല്‍ അരുണാചല്‍പ്രദേശിലെ രാഷ്ട്രപതിഭരണം പോലുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ സ്വീകാര്യത നശിപ്പിക്കുമെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തു.
ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രി മറ്റാരുടെയോ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അതാരാണെന്ന് വ്യക്തമാകുന്നില്ലെന്നും സിന്‍ഹ തന്റെ ട്വീറ്റില്‍ കുറിച്ചു. താന്‍ നടത്തുന്ന അഭിപ്രായങ്ങള്‍ എപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അത് പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ എല്ലാ പ്രസ്താവനകളും സദുദ്ദേശം മാത്രം ഉദ്ദേശിച്ചാണെന്ന ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

DONT MISS
Top