ദില്ലിയില് സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കില്‍ വീണ് ആറ് വയസുകാരി മരിച്ചു

Untitled-4

ദില്ലി: സ്‌കൂളിലെ തുറന്നിട്ട സെപ്റ്റിക്ക് ടാങ്കില്‍ വീണ് ആറുവയസുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയോടെയ്ണ് സംഭവം. ഉച്ചഭക്ഷണത്തിനുളള ഇടവേളക്കിടെ കളിക്കുന്നതിനിടയിലാണ് കുട്ടി അബദ്ധത്തില്‍ ടാങ്കിനുളളിലേക്ക് വീണത്.

ഉടനെ മറ്റ് കുട്ടികള്‍ ബഹളം വച്ചതിനെതുടര്‍ന്ന് ആദ്ധ്യാപകരും നാട്ടുകാരും സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോഴെക്കും കുട്ടി മരണപ്പെട്ടിരുന്നു. വൃത്തിയാക്കുന്നതിനായി ഇന്ന് രാവിലെ തുറന്നിട്ട സെപ്റ്റിക്ക് ടാങ്കിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ദില്ലി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി

DONT MISS
Top