രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ദാവൂദ് ഇബ്രാഹിംന്റെ കഥ പറയും

ramgopal-varma
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിംന്റെയും ഛോട്ടാരാജന്റെയും കഥ പറയും. ഗവണ്‍മെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുംബൈ അധോലോകത്തിന്റെ കാണാപുറങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുക്കാട്ടും.

രാംഗോപാല്‍ വര്‍മ്മ ട്വിറ്ററിലൂടെയാണ് തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചത്. വീരപ്പനു ശേഷമുള്ള തന്റെ അടുത്ത ചിത്രം ദാവൂദ് ഇബ്രാഹിമിന്റെ കഥ പറയുന്ന ‘ഗവണ്‍മെന്റ് ‘ ആയിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദാവൂദിനേയും ഛോട്ടാഷക്കീലിനേയും അബു സലീമിനേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനേയും തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുമെന്നും തന്റെ സര്‍ക്കാര്‍-3 എന്ന ചിത്രവുമായി ഗവണ്‍മെന്റ് എന്ന ചിത്രത്തിന് ബന്ധമില്ലെന്നും രാംഗോപാല്‍ പറഞ്ഞു. ഗവണ്‍മെന്റും ക്രിമിനലുകളും തമ്മിലുള്ള ബാന്ധവവും ചിത്രത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top