ചൊവ്വയില്‍ നിന്നും ക്യൂരിയോസിറ്റിയുടെ സെല്‍ഫികള്‍ എത്തിത്തുടങ്ങി

nasa 1

വാഷിംഗ്ടണ്‍ :ചൊവ്വയെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിനായി നാസ 2012ല്‍ വിക്ഷേപിച്ച ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നുളള സെല്‍ഫി ദൃശ്യങ്ങള്‍ അയച്ചുതുടങ്ങി. ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നും ഈ മാസം 19ന് എടുത്ത 57 സെല്‍ഫി ദൃശ്യങ്ങളാണ് നാസ ആസ്ഥാനത്ത് ലഭിച്ചത്.

ക്യൂരിയോസിറ്റിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നാസ സെല്‍ഫി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ക്യൂരിയോസിറ്റിയുടെ ഹാന്‍ഡ് ലെന്‍സ് മാനേജര്‍ ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം.

nasa 2

ചൊവ്വയിലെ മണല്‍ സാന്നിധ്യം സെല്‍ഫി ദൃശ്യത്തില്‍ വ്യക്തമായി കാണുന്നുണ്ട്. ചൊവ്വയില്‍ കാണപ്പെട്ട മണല്‍ കുന്നുകളെക്കുറിച്ചാണ് ഇപ്പോള്‍ ക്യൂരിയോസിറ്റി പഠനം നടത്തുന്നത്. ചൊവ്വയില്‍ കാറ്റ് വീശുന്നതിനനുസരിച്ച് മണല്‍തരികള്‍ എങ്ങനെ ചലിക്കുന്നുവെന്നതാണ് ക്യൂരിയോസിറ്റി ഇപ്പോള്‍ അന്വേഷിക്കുന്നത്.

nasa 3

നാസ പുറത്തുവിട്ട ക്യൂരിയോസിറ്റിയുടെ സെല്‍ഫി ദൃശ്യങ്ങളെ ആകാംഷയോടെയും ആശ്ചര്യത്തോടെയുമാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്‌

DONT MISS
Top