പ്രതിഫലം നല്‍കിയില്ല;ദില്ലിയിലെ ശുചീകരണ തൊഴിലാളികള്‍ ഉപമുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു

waste

ദില്ലി: വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദില്ലി കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി ഉപരോധിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ തങ്ങളുടെ വേതനം തരാന്‍ തയ്യാറാകണമെന്നും അതിന്‌ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളുവെന്നാണ് തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നത്. മന്ത്രിയുടെ വസതിക്ക് സമീപത്തെ റോഡും തൊഴിലാളികള്‍ ഉപരോധിച്ചു. കൃത്യമായി ദിവസവേതനം ലഭിക്കണമെന്നും ഇതുവരെ ലഭിക്കാനുളള വേതന കുടിശ്ശിക തന്നു തീര്‍ക്കണമെന്നുമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

DONT MISS
Top