റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ജയിലില്‍ ഐറ്റം ഡാന്‍സ്: പുലിവാല് പിടിച്ച് കര്‍ണാടക സര്‍ക്കാര്‍

ITEM DANCE

തടവുകാരുടെ  മാനസിക ഉല്ലാസത്തിന് കലാപരിപാടികളും, ചപ്പാത്തിയുണ്ടാക്കലും പൂന്തോട്ട നിർമ്മാണവും ഒക്കെ കണ്ടുശീലിച്ചവരെ ഞെട്ടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബിജാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ചത് ഐറ്റം ഡാന്‍സാണ്. നൃത്തംചെയ്യുന്ന പെണ്‍കുട്ടിക്ക് പണംവാരിയെറിയുന്ന ദൃശ്യങ്ങളും പ്രാദേശിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. 38 തടവുകാരുടെ മോചനം ആഘോഷിക്കാനാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിനെത്തിയ മന്ത്രി എംബി പാട്ടിലുള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ക്ക് മുന്‍പിലായിരുന്നു ഐറ്റം ഡാന്‍സ്. സംഭവം വിവാദമായതോടെ പരിപാടിക്ക് നേതൃത്വം നല്‍കിയ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് തടിതപ്പാനാണ് സര്‍ക്കാരിന്റെ ശ്രമം.

പരിപാടിക്കായി ഡാന്‍സ് ബാറുകളില്‍ നിന്ന് നാല് പെണ്‍കുട്ടികളെയാണ് ജയില്‍ അധികൃതര്‍ വാടകയ്‌ക്കെടുത്തത്. ഉദ്യോഗസ്ഥര്‍ പോലും ജയിലില്‍ മൊബൈല്‍ കൊണ്ടുപോകരുതെന്ന നിയമം നിലനില്‍ക്കേ എങ്ങനെ ദൃശ്യങ്ങള്‍ പുറത്തെത്തിയെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ജയില്‍ അധികൃതര്‍. ദേശീയതലത്തില്‍ വന്‍ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍. കഴിഞ്ഞ ഏപ്രിലില്‍ പഞ്ചാബില്‍ നിയമവിരുദ്ധമായ നൃത്തപരിപാടിയില്‍ ജയില്‍ ജീവനക്കാരും തടവുകാരും ഒന്നിച്ച് പങ്കെടുത്തതും വിവാദമായിരുന്നു.

DONT MISS
Top