ഇനി ലൈക്ക് മാത്രമല്ല; റിയാക്ഷന്‍ ബട്ടണുമായി ഫെയ്‌സ്ബുക്ക്

facebook

ഡിസ്‌ലൈക്ക് ബട്ടണ്‍ എന്ന ആശയത്തിനുശേഷം റിയാക്ഷന്‍ ബട്ടണ്‍ എന്ന പുതിയ ആശയവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. റിയാക്ഷന്‍ സ്‌മൈലികളായാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. സ്‌നേഹം, പൊട്ടിച്ചിരി, സന്തോഷം, നടുക്കം, സങ്കടം, ദേഷ്യം എന്നിവ പ്രകടിപ്പിക്കാനാണ് ഫെയ്‌സ്ബുക്ക് പുതിയ സ്‌മൈലികളുമായി എത്തുന്നത്. അടുത്ത ആഴ്ച തന്നെ റിയാക്ഷന്‍ സ്‌മൈലികള്‍ പുറത്തിറക്കുമെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചിരിക്കുന്നത്.

facebook-reactions

ലൈക്ക് ബട്ടണും കമന്റും മാത്രമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുള്ളത്. പ്രതികരണങ്ങള്‍ കമന്റ് വഴി രേഖപ്പെടുത്താന്‍ കഴിയുമെങ്കിലും മനോവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഓപ്ഷനും ഇപ്പോള്‍ നിലവിലില്ല. ഈയൊരു കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ്ബുക്ക് പുതിയ റിയാക്ഷന്‍ സ്‌മൈലികളുമായി രംഗത്തെത്തുന്നത്.

ഹോം പേജില്‍ വരുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്യുകയും തുടര്‍ന്ന് അതിനോടുള്ള പ്രതികരണം നമുക്ക് ആ പോസ്റ്റിന് താഴെ, കമന്റ് ബോക്‌സിലല്ലാതെ തന്നെ പുതിയ സ്‌മൈലികള്‍ ഉപയോഗിച്ച് രേഖപ്പെടുത്താം. ആ പോസ്റ്റിന് എത്ര ലൈക്ക്, എത്ര സ്‌നേഹം, എത്ര ദേഷ്യം, എത്ര സങ്കടം എന്നിവ ലഭിച്ചെന്ന് മനസ്സിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

ലൈക്ക് ബട്ടണ് പകരമായല്ല റിയാക്ഷന്‍ സ്‌മൈലികള്‍ എത്തുന്നത്. ഓരോ പോസ്റ്റിന്റെയും താഴെ ലൈക്ക് ബട്ടണ്‍ ഉണ്ടായിരിക്കും. ലൈക്ക് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ റിയാക്ഷന്‍ സ്‌മൈലികള്‍ പ്രത്യക്ഷപ്പെടും.ഇതില്‍നിന്നും നമുക്കാവശ്യമായ സ്‌മൈലികള്‍ സെലക്ട് ചെയ്യാന്‍ കഴിയും. സ്‌പെയ്‌നിലും അയര്‍ലന്റിലും പുതിയ സ്‌മൈലികളുടെ ടെസ്റ്റ് റണ്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ് വ്യക്തമാക്കി.

Today we’re launching a pilot test of Reactions — a more expressive Like button. As you can see, it’s not a “dislike” button, though we hope it addresses the spirit of this request more broadly. We studied which comments and reactions are most commonly and universally expressed across Facebook, then worked to design an experience around them that was elegant and fun. Starting today Ireland and Spain can start loving, wow-ing, or expressing sympathy to posts on Facebook by hovering or long-pressing the Like button wherever they see it. We’ll use the feedback from this to improve the feature and hope to roll it out to everyone soon.

Posted by Chris Cox on Thursday, October 8, 2015

DONT MISS
Top