14 മണിക്കൂർ ചോദ്യം ചെയ്യൽ, സരിതയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ ട്രോൾമഴ

troll

സോളാര്‍ കമ്മീഷന് മുന്നിലെ 14 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടിക്കെതിരായ ട്രോള്‍ മഴ,സരിതയുടെ മൊഴി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഞാന്‍ നിരപരാധിയാണെന്ന് ഉമ്മന്‍ചാണ്ടി സ്വയം പറയുന്ന കവര്‍ഫോട്ടോയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

12631390_1124221210929692_1305727376795200442_n

ഐസിയു,ട്രോള്‍ മലയാളം തുടങ്ങിയ ഫെസ്ബുക്ക് പേജുകളിലെ ട്രോളുകളും, അല്ലാത്ത നിരവധി പോസ്റ്റുകളും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും സൂപ്പര്‍ഹിറ്റായി പ്രചരിക്കുന്നുണ്ട്.

12650855_1061335140591197_1701731697194898563_n

അഴിമതി മത്സരത്തിലെ ചെസ്റ്റ് നമ്പറായി ഓരോ മന്ത്രിമാരേയും വിളിക്കുന്ന തമാശകളും പുറത്തുവന്നിട്ടുണ്ട്‌


12647348_10204255557063620_7191290546618359916_n

മാണിക്കും ബാബുവിനും ശേഷം അടുത്തതായി രാജിവെക്കുന്ന മന്ത്രിയാരാണെന്ന് പ്രവചിക്കാനുള്ള മത്സരം പോലും സജീവമായി ആഘോഷിക്കപ്പെടുന്നുണ്ട്.

12552840_10207536111513036_106046364432255467_n

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ജനരക്ഷായാത്രയെക്കുറിച്ചും പരിഹാസ ശരങ്ങളുണ്ട്.

12651290_526793420855939_7252318505747946997_n 12647435_10207529925862974_4049790820406839691_n

മുഖ്യമന്ത്രിയെ 14 മണിക്കൂർ നേരം സോളാർ കമ്മീഷൻ ചോദ്യം ചെയ്തപ്പോൾ, മുഖ്യമന്ത്രിയെ കാണാനില്ലെന്ന പ്രചാരണവും #whereisCM ഹാഷ് ടാഗും പ്രചരിച്ചിരുന്നു.

12651331_10204255706147347_8572181623784782401_n

മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന അനുയായികളുടെ കുറവും ഫെയ്സ്ബുക്കില്‍ ദൃശ്യമാണ്. അപൂർവമായി മാത്രം ഇവരുടെ പോസ്റ്റുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

12573687_955979187827568_5186962824672798659_n

നിരന്തരമായി മൊഴികൾ മാറ്റുന്ന സരിതയെക്കുറിച്ചും നിരവധി ട്രോളുകൾ പുറത്തുവന്നിട്ടുണ്ട്

പക്ഷെ, കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിലെ ട്രോള്‍ നായകന്‍.

DONT MISS
Top