രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ

modi

ദില്ലി: 67ആം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. “സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും ഞാന്‍ നമിക്കുന്നു” എന്നായിരുന്നു പ്രധനമന്ത്രിയുടെ സന്ദേശം.  ഗവണ്‍മെന്റിന്റെ ബള്‍ക്ക് എസ്.എം.എസ് പൂള്‍ വഴിയാണ് മോദി ആശംസ സന്ദേശം അയച്ചത്.

ഉയര്‍ന്ന പദവി വഹിക്കുന്നവര്‍ മുതല്‍ താഴെക്കടിയിലുളളവര്‍ക്കുവരെ മോദിയുടെ ആശംസ സന്ദേശം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുമായ് നേരിട്ട് ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ പൊലീസുകരോടുളള ആദരവും സ്‌നേഹവും മോദി വ്യക്തമാക്കിയിരുന്നു.അതിനുശേഷമാണ് മോദി എല്ലാ സംസ്ഥാനങ്ങളിലേും പൊലീസ് ഉദ്യോഗസ്ഥരുടെയും ടെലഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടത്‌

DONT MISS
Top