മയക്കുമരുന്നിന് അടിമയായ പൊലീസ് ഉദ്യോഗസ്ഥന്‍ പത്ത് സഹജീവനക്കാരെ വെടിവെച്ച് കൊന്നു

afgan1

കാബൂള്‍:മയക്കുമരുന്നിനടിമപ്പെട്ട അഫ്ഗാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പത്ത് സഹജീവനക്കാരെ വെടിവെച്ച് കൊന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ തോക്ക് അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ താലിബാന്‍ താവ്രവാദിയാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അഫ്ഗാന്‍ പൊലീസ്.

afgan2

അഫ്ഗാന്‍ സേനയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാകാം ഇതെന്നും പൊലീസ് പറയുന്നു. സേനയെ തകര്‍ക്കാന്‍ നിരവധി തവണ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. നൂറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ പൊലീസില്‍ ഇപ്പോഴും ഇത്തരത്തിലുളള ഭീകരവാദ ബന്ധങ്ങള്‍ ഉളളവര്‍ ഉണ്ടെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് ഓഫീസര്‍മാരുടെ കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് താലിബാനുമായി സൗഹൃദചര്‍ച്ചയില്‍ ഉടന്‍ പങ്കെടുക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അറിയിച്ചിരുന്നു.

DONT MISS
Top