രാഷ്ട്രത്തിന് ആദരമര്‍പ്പിച്ച് കായികതാരങ്ങളുടെ ദേശീയഗാനാലാപനം

sachin

രാജ്യം 67-ആമത് റിപ്പബ്ലിക് ദിനം ആചരിക്കവേ രാഷ്ട്രത്തിന് ആദരമര്‍പ്പിച്ച് കായികതാരങ്ങളുടെ ദേശീയഗാനാലാപനം. ഏകദേശം മൂന്ന് മിനിട്ടുള്ള വീഡിയോ രവീന്ദ്രനാഥ ടാഗോറിന് ആദരമര്‍പ്പിച്ചാണ് ആരംഭിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌ക്കര്‍, ഗഗന്‍ നരംഗ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ, ബൈച്ചുങ് ബൂട്ടിയ, ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള, ഗുസ്തി താരം സുശീല്‍ കുമാര്‍ എന്നിവരാണ് വീഡിയോയില്‍ എത്തുന്നത്. കേവലം ദേശീയഗാനാലാപനം മാത്രമല്ല വീഡിയോയിലുള്ളത്; രാജ്യത്തെ കായികമേഖലയുടെ പ്രധാന്യം കൂടി തെളിയിക്കുന്ന വീഡിയോ റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമാവുകയാണ്.

DONT MISS