മൊയ്തീന്റേയും കാഞ്ചനയുടെയും ഇരുവഴഞ്ഞിപ്പുഴയെ സംരക്ഷിക്കാന്‍ സുബ്രഹ്മണ്യനും കുടുംബവും

iruvazhanji

കോഴിക്കോട് : മൊയ്തീന്റേയും  കാഞ്ചനയുടെയും അതുല്യപ്രണയത്തിന്റെ സാക്ഷിയായ ഇരുവഴഞ്ഞിപ്പുഴ, ഇന്ന് മലയാളികളുടെയാകെ പ്രണയസങ്കല്‍പ്പങ്ങളുടെ ഭാഗമാണ്. പക്ഷെ, മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണിന്ന് ഇരുവഴഞ്ഞിപ്പുഴ. ആ ഇരവഴഞ്ഞിപ്പുഴയെ സംരക്ഷിച്ച് നിലനിര്‍ത്താന്‍ രംഗത്തിറങ്ങുകയാണ് ഒരു കുടുംബം.

ഓടമണ്ണില്‍ സുബ്രഹ്മണ്യനും കുടുംബവും ഫൈബര്‍ വള്ളമുള്‍പ്പെടെ നിര്‍മ്മിച്ചാണ് മാലിന്യം ശേഖരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. പുഴയിലെ മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡും കുടുംബം സ്ഥാപിച്ചിട്ടുണ്ട്. മുക്കം കടവുപാലം മുതല്‍ അഗസ്ത്യന്‍മുഴിപ്പാലം വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് സുബ്രഹ്മണ്യനും കുടുംബവും ഇരുവഴഞ്ഞിപ്പുഴയെ സംരക്ഷിക്കുന്നത്. മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞുമാത്രം ശീലിച്ചവര്‍ക്ക് മുന്‍പില്‍ പുതിയൊരു മാതൃക കാട്ടുകയാണ് ഈ കുടുംബം.

DONT MISS
Top