ഇന്ത്യ ആഗോളശക്തിയായി മാറുന്നു: രാഷ്ട്രപതി

pranab-kumar

ദില്ലി: ഇന്ത്യ ആഗോള ശക്തിയായി മാറുകയാണെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ നിര്‍മ്മാണമേഖലക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

വെടിയുണ്ടകള്‍ക്കിടയില്‍ വെച്ച് സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ സാധ്യമല്ല. നല്ലതോ ചീത്തയോ ആയ തീവ്രവാദം എന്നൊന്നില്ല. അത് പൈശാചികം മാത്രമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അസഹിഷ്ണുതക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കണമെന്നും രാഷ്ട്രപതി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. പരാതി പറയുന്നതും ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതും ജനാധിപത്യത്തിന്റെ നന്മകളില്‍ പെടുന്നതായും രാഷ്ട്രപതി പറഞ്ഞു.

DONT MISS
Top