റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബംഗലൂരുവില്‍ പൊലീസിന്റെ പഴുതടച്ച സുരക്ഷ

bangalore city

ബാഗ്ലൂര്‍: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ പൊലീസിന്റെ പഴുതടച്ച സുരക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇവര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

വൈമാനികരില്ലാത്ത ഹെലികാം ഉള്‍പ്പെടെയുളള വിമാനങ്ങള്‍ക്കും മുന്‍കൂട്ടി അനുവാദം വാങ്ങിക്കാത്ത പൊതുസമ്മേളനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന മനേക് ഷാ പരേഡ് ഗൗണ്ടില്‍ 1200-ഓളം അധിക ഉദ്യോഗസ്ഥരേയും വിന്ന്യസിക്കും. അന്നേ ദിവസം വാഹനങ്ങള്‍ക്കും മേഖലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. എംജി റോഡിലും കബോണ്‍ റോഡിലും വാഹനങ്ങള്‍ക്ക് പരേഡ് നടക്കുന്ന സമയത്ത് പ്രവേശിക്കാനാവില്ല.

DONT MISS
Top