‘ചെറുപ്പത്തില്‍ തരാത്ത ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ’:കല്‍പ്പനയ്ക്ക് അന്ത്യചുംബനങ്ങള്‍ നല്‍കി ദുല്‍ഖര്‍

Untitled-1

കല്‍പ്പനയ്ക്ക് അന്ത്യചുംബനങ്ങള്‍ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ  ഫെയ്സ്ബുക്ക് പോസ്റ്റ്. ചെറുപ്പകാലം മുതല്‍ തനിക്ക് സുപരിചിതയായ കല്‍പ്പന, തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നുവെന്നും ദുല്‍ഖര്‍ അനുസ്മരിച്ചു. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. കല്‍പ്പനയുടെ വിയോഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചെറുപ്പത്തില്‍ എത്ര ആവശ്യപ്പെട്ടാലും താന്‍ കല്‍പ്പനയ്ക്ക് ഉമ്മ കൊടുക്കാറില്ലെന്ന് കല്‍പ്പന പറയുമായിരുന്നു. അതുകൊണ്ടുതന്നെ ചാര്‍ലി മേരിയെ ചുംബിക്കുന്ന ബോട്ട് സീനില്‍ കല്‍പ്പന വളരെ സന്തോഷവതിയായിരുന്നു. ‘ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ’ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about…

Posted by Dulquer Salmaan on Sunday, 24 January 2016

DONT MISS
Top