താന്‍ ദളിത് പീഡനം നേരിട്ടപ്പോള്‍ എസ്എഫ്‌ഐ എവിടെയായിരുന്നുവെന്ന് ദീപ: ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് എസ്എഫ്‌ഐ മറുപടി

12583813_955904001131646_1603204440_n (1)ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ബഹുജന വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരവേ പ്രക്ഷോഭത്തില്‍ മുന്‍ നിരയിലുള്ള എസ്എഫ്‌ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ത്ഥിനി ദീപാ പി മോഹന്‍ രംഗത്ത്.

രോഹിത്ത് വെമുലയ്ക്ക് പിന്തുണയുമായി സമരം ചെയ്യുന്ന എസ്എഫ്‌ഐ താന്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചാണ് ‘എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് ശിവദാസന്‍ ചേട്ടനോട് കുറച്ച് ചോദ്യങ്ങള്‍’ എന്ന കുറിപ്പ് ദീപാ പി മോഹന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എസ്.എഫ്.ഐ.അഖിലേന്ത്യാ പ്രസിഡണ്ട്‌ ശിവദാസൻ ചേട്ടനോട് കുറച്ച് ചോദ്യങ്ങൾ ??? തീർച്ചയായും പ്രതികരണം പ്രതീക്ഷിക്കുന്നു ……..

Posted by Deepa P Mohanan on Wednesday, January 20, 2016

ദീപയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ മാത്രമല്ല സമൂഹത്തിലും വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് മറുപടിയുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയംഗവും എംജി സര്‍വ്വകലാശാല ആസ്ഥാനത്തെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയുമായ ആതിര കെപിയാണ് ദീപയ്ക്കുള്ള മറുപടി പോസ്റ്റ് ചെയ്തത്. പോസ്റ്റിന് പിന്തുണയുമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ശ്രിമതി.ദീപ പി.മോഹൻ എസ്.എഫ്.ഐ യോട് ചോദിച്ച ചോദ്യങ്ങൾ കേട്ടപ്പോൾ അങ്ങേയറ…

Posted by Athira Kottarathil on Sunday, January 24, 2016

DONT MISS
Top