റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട 14 പേര്‍ പിടിയിലായി; ഐ എസ് പ്രവർത്തകരെന്ന് സൂചന

isis

ദില്ലി:റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട 14 പേര്‍ പിടിയിലായി.ഇവര്‍ക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായ് ബന്ധമുണ്ടെന്ന് കരുതുന്നതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് എന്‍ ഐ എ തിരച്ചില്‍ വ്യാപകമാക്കിയത്.ഹൈദരാബാദ്,മഹാരാഷ്ടാ,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്.അതത് സംസ്ഥാനങ്ങളിലെ പോലിസും തീവ്രവാദ വിരുദ്ധസേനയും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.ഹരിദ്വാറില്‍ നടക്കുന്ന അര്‍ദ്ധകുംഭ മേളക്കിടെ സ്‌ഫോടനം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നുഎന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇവരെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്ത് വരുകയാണ്.ഇവരില്‍നിന്ന് സ്‌ഫോടക വസ്തുക്കളും അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് രാജ്യത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്

DONT MISS
Top