ജല ലഭ്യത ഉറപ്പാക്കാന്‍ ക്യാമ്പയിനിംഗുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

water

ജയ്പ്പൂര്‍: ജല ലഭ്യത ഉറപ്പാക്കാന്‍ ക്യാമ്പയിനിംഗുമായി രാജസ്ഥാന്‍ സര്‍ക്കാര്‍ രംഗത്ത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജല്‍ സ്വാവ്‌ലംബന്‍ അഭിയാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഈ മാസം 27ന് തുടക്കമാകും.

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വസുന്ദരാ രാജയാണ് പദ്ധതി പ്രഖ്യാപിച്ചത്. ക്യാമ്പയിനിംഗിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 3563 ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിക്കുകയാണ് ലക്ഷ്യം. വരും ഘട്ടങ്ങളില്‍ പദ്ധതി വ്യാപിപ്പിച്ച് മുഴുവന്‍ പ്രദേശങ്ങളിലും കുടിവെളളമെത്തിക്കുമെന്ന് മന്ത്രി രാജേന്ദ്ര രതോര്‍ അറിയിച്ചു

DONT MISS
Top