എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കഥാപാത്രങ്ങളാകുന്ന ചലച്ചിത്രം അമീബ തീയ്യേറ്ററുകളില്‍

ameabaകാസര്‍ഗോഡ്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കഥാപാത്രങ്ങളാകുന്ന ചലച്ചിത്രം അമീബ തീയ്യേറ്ററുകളില്‍ എത്തി.വിഷമഴ തളര്‍ത്തിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കാണ് ചിത്രം വിരല്‍ചൂണ്ടുന്നത്.

കീടനാശിനികള്‍ മനുഷ്യന്റെ നാഡീ ഞരമ്പുകളെ എങ്ങനെ വലിഞ്ഞുമുറുക്കുന്നുവെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു. സ്വര്‍ഗ്ഗ ഗ്രാമത്തില്‍ ജീവിക്കുന്ന പ്ലാന്റേഷന്‍ ജീവനക്കാരന്‍ നാരായണന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായ നേര് സാംസ്‌കാരിക വേദിയുടെ കൂട്ടായ്മയില്‍ സംവിധായകന്‍ മനോജ് കാനയാണ് കഥയും സംഭാഷണവും ഒരുക്കിയത്.

ameeba

കാഞ്ഞങ്ങാട് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് അമീബയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം സമരസമിതിനേതാക്കളും അഭിനേതാക്കളായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും എത്തിയിരുന്നു.

DONT MISS