വൈന്‍ രുചിക്കല്‍ ശില്‍പശാലയില്‍ പന്ത്രണ്ടോളം വൈനുകള്‍ രുചിച്ച യുവാവ് മരിച്ചു

wine

മുംബൈ:  വൈന്‍ രുചിക്കല്‍ ശില്‍പശാലയില്‍ പന്ത്രണ്ടോളം വൈനുകള്‍ രുചിച്ച 35കാരനായ യുവാവ് മരിച്ചു.  മുംബൈയിലെ പ്രമുഖ ബാര്‍ റസ്റ്റോറന്റായ യെല്ലോബാര്‍ ഓള്‍ ഡേയിലെ ജീവനക്കാരനായ പുഖിമയും അക്തര്‍ ഹുസൈനാണ് മരിച്ചത്.

ബാറില്‍ ജീവനക്കാര്‍ക്കായി വൈന്‍രുചിക്കല്‍ ശില്‍പശാല നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഹുസൈന്‍ മരിച്ചത്. കൂടുതല്‍ തരം വൈനുകള്‍ തമ്മില്‍ വയറില്‍വെച്ച് രാസപ്രക്രിയ നടന്ന് വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെട്ടതാണ് മരണകാരണമെന്നാണ് പോലീസിന്റെയും ആരോഗ്യവിദഗ്ദരുടേയും  പ്രാഥമിക വിലയിരുത്തല്‍.

ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ നടന്ന ശില്‍പ്പശാലയില്‍ പത്തിലധികം തരം വൈനുകള്‍ ഹുസൈന്‍ കുടിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പോലീസിന് മൊഴി നല്‍കി. പിന്നീട് ക്ഷീണിതനായി കാണപ്പെട്ട ഹുസൈനെ ഒന്‍പത് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവികമരണം രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

DONT MISS
Top