ഇളയദളപതിയുടെ മകള്‍ വെള്ളിത്തിരയിലേക്ക്, കൂടെ മീനയുടെ മകളും

12625949_803964956375368_1268325193_n
തമിഴകത്തിലെ ഇളയദളപതി വിജയ്‌യുടെ മകള്‍ ദിവ്യയും അഭിനയരംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വിജയ്‌യുടെ പുതിയ ചിത്രം തെറിയിലുടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ മകളായിത്തന്നെയാണ് ദിവ്യ എത്തുന്നത്.

ചിത്രത്തില്‍ വിജയ് രണ്ട് മക്കളുടെ അച്ഛനായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.വിജയ്‌യുടെ മറ്റൊരു മകളായി അഭിനയിക്കുന്നത് നടി മീനയുടെ മകള്‍ നൈനികയാണ്. ദിവ്യയുടെ അധ്യാപികയായി ചിത്രത്തിലെത്തുന്നത് ആമി ജാക്‌സനാണ്.ചിത്രത്തിന്റെ ചിത്രീകരണം ലടാക്കില്‍ പുരോഗമിക്കുകയാണ്. വിജയിക്കൊപ്പം മകളും ചിത്രീകരണ സ്ഥലത്തുണ്ടെന്നാണ് സൂചന.

വിജയിയുടെ 59ആം ചിത്രമാണ് തെറി.വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സാമന്തയും ആമി ജാക്‌സണുമാണ് തെറിയില്‍ വിജയുടെ നായികമാരാകുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍.

DONT MISS
Top