രാജ്യത്തെ മൂന്നു നഗരങ്ങളില്‍ ഐഎസ് ആക്രമണത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

delhi-policeദില്ലി: ദില്ലി ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ ഐഎസ് ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ദില്ലിക്കു പുറമേ കൊല്‍ക്കത്ത, മുംബൈ, എന്നീ നഗരങ്ങളാണ് ഐഎസ് ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാരിസ് മാതൃകയില്‍ അക്രമണത്തിനാണ് പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ആയെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലെന്ദിനെയും ഐഎസ് ലക്ഷ്യം വെച്ചേക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കുന്നു.

DONT MISS
Top