ഗുജറാത്ത് കലാപത്തില്‍ ശിക്ഷിക്കപ്പെട്ടയാള്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചു

revathi lol

അഹമ്മദാബാദ്: അഹമ്മദാബാദില്‍ അഭിമുഖത്തിന് ചെന്ന മാധ്യമപ്രവര്‍ത്തകയെ ഗുജറാത്ത് കലാപകേസില്‍ ശിക്ഷിയ്ക്കപ്പെട്ടയാള്‍ ആക്രമിച്ചു. 2002ല്‍ നടന്ന നരോദ പട്ടൃാ കൂട്ടകൊലപാതകത്തെക്കുറിച്ച് പുസ്തകം തയ്യാറാക്കുന്നതിനായാണ് രേവതി സുരേഷ് ഛരയെ സമീപിച്ചത്. അഭിമുഖത്തിലെ ചില ചോദ്യങ്ങളെ തുടര്‍ന്ന് ഇവരെ മര്‍ദ്ദിയ്ക്കുകയായിരുന്നു.

താന്‍ സുരേഷിനോട് അയാളുടെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പൂര്‍വ്വകാലത്തെക്കുറിച്ചും ചോദിച്ചു. അഞ്ചുമിനിറ്റിന് ശേഷം അയാള്‍ തന്റെ അടുത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. രേവതി സുരേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

2002ല്‍ നടന്ന നരോദ പട്ടൃാ കൂട്ടകൊലപാതകത്തെത്തുടര്‍ന്ന് സുരേഷ് 31 വര്‍ഷമായ് ജയിലിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ പരോളില്‍ ഇറങ്ങിയത്. അതേസമയം സുരേഷില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നാവശൃപ്പെട്ട് ഇയാളുടെ മുന്‍ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ നടത്തിയ കൂട്ടക്കൊലയില്‍ നൂറോളം പേരാണ് നരോദ പാട്യയില്‍ മാത്രം കൊല്ലപ്പെട്ടത്.

DONT MISS
Top