അഫ്ഗാനില്‍ ചാനല്‍ വാഹനത്തിനു നേരെ ചാവേര്‍ സ്‌ഫോടനം, ഏഴു മരണം

Untitled-1

കാബൂള്‍: അഫ്ഗാനിസ്താനില്‍ പ്രമുഖ ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹനത്തിനു നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റഷ്യന്‍ എംബസിക്കു സമീപമാണ് ബുധനാഴ്ച സ്‌ഫോടനം നടന്നത്. അഫ്ഗാനില്‍ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന വലിയ ആക്രമണമാണിത്.

സ്‌ഫോടനത്തില്‍ മരണപ്പെട്ടവരെല്ലാം ചാനല്‍ ജീവനക്കാരാണ്. ഗ്രാഫിക്‌സ്, ഡബ്ബിംഗ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ദുരന്തത്തിനിരയായതെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ വാര്‍ത്താ ചാനലുകളായ ടോളോയും വണ്‍ ടിവിയും തങ്ങളുടെ ലക്ഷ്യമാണെന്ന് താലിബാന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

DONT MISS
Top