അതിശൈത്യം തുടരുന്നു: ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് മൂന്നുദിവസത്തെ അവധി

delhi cold

ദില്ലി:  അതിശൈത്യം മൂലം ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക്  മൂന്നു ദിവസത്തെ അവധി നല്‍കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.  സ്വകാര്യ സ്ഥാപനങ്ങളോട് അനുയോജ്യമായ രീതിയില്‍ സ്‌കൂള്‍ സമയം പുനക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു മണിക്കൂര്‍ വൈകിയാകും തുറന്നുപ്രവര്‍ത്തിക്കുക.നിലവിലെ സ്ഥിതിയും കാലാവസ്ഥാ പ്രവചനവും പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജനുവരി 21 മുതല്‍ 23 വരെ എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് അവധി ലഭിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ രാവിലെയുള്ള ഷിഫ്റ്റും ജനറല്‍ ഷിഫ്റ്റും ഒരു മണിക്കൂര്‍ വൈകി തുടങ്ങാനും വൈകുന്നേരത്തെ ഷിഫ്റ്റ് ഒരു മണിക്കൂര്‍ നേരത്തേ അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നോയിഡയിലും ഗാസിയാബാദിലും മുന്‍പ് തന്നെ പ്രാദേശിക ഭരണകൂടങ്ങള്‍ രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 222 അധ്യയന ദിവസങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം തന്നെയാണ് അവധി നല്‍കേണ്ടിവരുന്നത്. ദില്ലിയില്‍ കനത്ത ശൈത്യമാണ് തുടരുന്നത്. മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ഇന്ന് രാവിലെ റെയില്‍ ഗതാഗതവും തടസപ്പെട്ടിരുന്നു

DONT MISS
Top