കാമുകനെ കൊലപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതി അറസ്റ്റില്‍

nakasia-maccകാലിഫോര്‍ണ്ണിയ: കാമുകനെ കൊലപ്പെടുത്തി കൊലപാതക വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണ്ണിയ സാന്‍ ബെര്‍നാഡിനോ സ്വദേശിയായ നകാസിയ ജെയിംസിനെയാണ് കാലിഫോര്‍ണ്ണിയ പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ കാമുകന്‍ ഡോറിയന്‍ പവല്‍ മദ്യം ഉപയോഗിക്കാറുണ്ടെന്നും അതിനെത്തുടര്‍ന്നുണ്ടായ വഴക്കിലും തര്‍ക്കത്തിനിടയിലുമാണ് താന്‍ ആയുധമുപയോഗിച്ച് കാമുകനെ കൊലപ്പെടുത്തിയതെന്നാണ് നകാസിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അവനെ വേദനിപ്പിക്കണമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും നകാസിയ കുറിച്ചു.

fb-post

പൊലീസ് ചോദ്യം ചെയ്യലിനിടെ കാമുകന്‍ മരിച്ചത് അബദ്ധവശാലാണെന്ന് നകാസിയ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പൊലീസ് പരാമര്‍ശിച്ചിട്ടില്ല.

DONT MISS
Top