ഇന്ത്യയുടെ മുഖമുദ്രയെ ആമിര്‍ കളങ്കപ്പെടുത്തിയെന്ന് അമിതാഭ് കാന്ത്

aamir-khan

ദില്ലി: അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ നടത്തിയ പരാമര്‍ശം ഇന്ത്യ എന്ന ബ്രാന്‍ഡിന് മങ്ങലേല്‍പിച്ചുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത്. ഇന്ത്യ ഇന്‍ക്രെഡിബിളാണെന്ന് അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ തന്നെ പ്രചരിപ്പിച്ചെങ്കിലേ ഇന്ത്യയിലേയ്ക്ക് വിനോദസഞ്ചാരികള്‍ വരികയുള്ളൂ. ഇന്ത്യയില്‍ സഹിഷ്ണുതയില്ലെന്നു പറയുന്ന ആള്‍ക്ക് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബ്രാന്‍ഡിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആ ബ്രാന്‍ഡിനെ നശിപ്പിക്കുന്നതിന് തുല്ല്യമാണെന്നും അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ആമിറിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ചാണ് അമിതാഭിന്റെ അഭിപ്രായപ്രകടനം.

DONT MISS
Top