മലബാറിന്റെ മണ്ണിലും ഗസല്‍മഴ പെയ്തിറങ്ങി; ഗുലാം അലിക്ക് കോഴിക്കോടും സ്വീകരണം

Untitled-1
കോഴിക്കോട്: മലബാറിനെ ഗസല്‍ മഴയില്‍ കുളിരണിയിച്ച് ഗായകന്‍ ഗുലാം അലി. കോഴിക്കോട് സ്വപ്ന നഗരിയില്‍ അണിനിരന്ന ആയിരങ്ങളെ സാക്ഷി നിര്‍ത്തി കനത്ത സുരക്ഷാ വലയത്തിലായിരുന്നു സംഗീത വിരുന്ന്. പണ്ഡിറ്റ് വിശ്വനാഥിനും മകന്‍ ആമിര്‍, ഗുലാം അലിക്കുമൊപ്പമുള്ള, പ്രിയ ഗായകന്റെ സംഗീത വിരുന്നാസ്വദിക്കാന്‍ ആയിരങ്ങളാണ് കോഴിക്കോട് സ്വപ്ന നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഉപഹാരങ്ങളുമായി ഗുലാം അലിയെന്ന സംഗീത സാഗരത്തെ, മലബാറുകാര്‍ നെഞ്ചോടു ചേര്‍ത്തു.

ബാബുരാജും രാഘവന് മാസ്റ്ററും സംഗീതത്തിന്റെ വിത്തിട്ട, മലബാറിന്റെ മണ്ണില്‍ സഹിഷ്ണുതയുടെ സംഗീതവുമായി, ഗസല്‍ ഗായകന്‍ പെയ്തിറങ്ങി. സംഗീതത്തിനു അതിരുകളില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ്, ഓരോ മലബാറുകാരനും ആ ഗസല്‍മഴ ഹൃദയത്തിലേറ്റു വാങ്ങി.
പുറത്ത് പാക് പതാക കത്തിച്ച്, വേദിയിലേക്ക് പ്രതിഷേധവുമായെത്തിയ ശിവസേന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
കേരളത്തിലെ തന്റെ രണ്ടാമത്തെ സംഗീത രാവും പൂര്‍ത്തിയാക്കി, ഓരോ മലയാളിയുടെ മനസ്സിലും സംഗീതത്തിന്റെ സാഗരം സമ്മാനിച്ചാണ് ഗസലിന്റെ ഈ ആള്‍രൂപം മടങ്ങുന്നത്.

DONT MISS
Top